ലോ അക്കാദമിക്ക് ഭൂമി നല്‍കിയ രേഖ പുറത്ത്

തിരുവനന്തപുരം: കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1984ല്‍ വ്യവസ്ഥകള്‍ ലംഘിച്ച് അനുവദിച്ച ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാല്‍ സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ വൈഫൈ റിപ്പോര്‍ട്ടറിന് ലഭിച്ചു.

1984 ജൂലൈ അഞ്ചിന് അന്നത്തെ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.ജി.സി വ്യവസ്ഥയനുസരിച്ച് കോളജ് നടത്താന്‍ 11.49 ഏക്കര്‍ സ്ഥലം ലാ അക്കാദമിക്ക് പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് അക്കാദമി സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ലാ അക്കാദമിയുടെ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ വ്യവസ്ഥ ലാ അക്കാദമി അധികൃതര്‍ ലംഘിച്ചതായി തെളിഞ്ഞിട്ടുണ്ട്. അക്കാദമിക്ക് അനുവദിച്ച സ്ഥലത്താണ് ലക്ഷ്മിനായരുടെ ഉടമസ്ഥതയിലുള്ള തലശ്ശേരി ബിരിയാണിക്കട എന്ന ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെ സര്‍ക്കാരിന് നല്‍കിയ വ്യവസ്ഥകളുടെ കര്‍ശന ലംഘനമാണ്. ഇങ്ങനെ നിരവധി കെട്ടിടങ്ങള്‍ ലാ അക്കാദമിയുടെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

kla-000 kla-001 kla-002

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ