അന്‍ അല്‍ ഹഖുമായി രഞ്ജിനി ജോസ് (വീഡിയോ)

 

പ്രണയത്തിത്തിന്റെ സൂഫി നാദവുമായി ഗായിക രഞ്ജിനി ജോസ്. അനല്‍ ഹഖ് എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോയില്‍ പാടി അഭിനയിച്ചിരിക്കുന്നത് രഞ്ജിനി തന്നെയാണ്. അതിമനോഹരമായ രംഗങ്ങളുമായി അറബി പശ്ചാത്തലത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ദൈവം എന്നില്‍ കുടികൊള്ളുന്നു എന്ന സത്യത്തെ ആസ്പദമാക്കിയാണു വിഡിയോ ചെയ്തിരിക്കുന്നത്. ദൈവത്തെ തിരഞ്ഞുള്ള യാത്രയില്‍ കണ്ടത് തന്നെത്തന്നെയാണെന്ന തത്വമാണ് വിഡിയോയുടെ സത്ത. ഫസിലുദ്ദീന്‍ തങ്ങള്‍ എന്ന കുടുംബ സുഹൃത്തില്‍ നിന്നാണ് രഞ്ജിനിക്ക് ഈ ആശയം കിട്ടിയത്. അദ്ദേഹത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് വിഡിയോ ചെയ്യുന്നത്.

സന്തോഷ് ചന്ദ്രനാണ് സംഗീതം. പ്രേമം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കു വരികളെഴുതിയ ശബരീഷ് വര്‍മയുടേതാണ് വരികള്‍. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. അമ്പിളി എസ് രംഗനാണു സംവിധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ