ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് കൈമാറിയ യുവാവ് അറസ്റ്റില്‍

ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയും ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് സഹായം നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ ഹൈദരാബാദ് സ്വദേശിയായ പ്രവാസിയെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ചന്‍ബാദ് സ്വദേശിയായ മുഹമ്മദ് സലീമുദ്ദീനും മാതാവുമാണ് പൊലീസ് പിടിയിലായത് 2016-ലാണ് സലീമുദ്ദീന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. പിന്നീട് പഠനാവശ്യത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയ ഇയാള്‍ നിരന്തരം നഗ്നദൃശ്യങ്ങള്‍ അയച്ചു കൊടുക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

ഗത്യന്തരമില്ലാതെ യുവതി ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സലീമുദ്ദീന്‍ സുഹൃത്തുക്കളെ കാണിച്ചതായും കൈമാറിയതായും പൊലീസ് കണ്ടെത്തി.

ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി പൊലീസിന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടെ ബാബാനഗറിലുള്ള ഇയാളുടെ സുഹൃത്ത് ഹഫീസിന്റെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ ഉറക്കഗുളിക നല്‍കി മയക്കി പീഡിപ്പിക്കാന്‍ ഹഫീസിന് അവസരമൊരുക്കി.

തന്നെ ഹഫീസ് പീഡിപ്പിച്ചതായി തിരിച്ചറിഞ്ഞ ശേഷമാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരയായ പെണ്‍കുട്ടി നല്‍കിയ നാലുപേജടങ്ങിയ പരാതിയില്‍ ഭര്‍തൃമാതാവിനെതിരെയും ആരോപണമുള്ളതായി പൊലീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ