രജീഷ വിജയന്‍ വിനീത് ശ്രീനിവാസന്റെ നായകയാകുന്നു

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ഒരു സിനിമാക്കാരന്റെ’ ചിത്രീകരണം ആരംഭിച്ചു. രജീഷ വിജയനാണ് നായിക. ലിയോ തദേവൂസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മകനെ വൈദികനാക്കാന്‍ ആഗ്രഹിക്കുന്ന അച്ഛന്‍. സിനിമാക്കാരനാകാന്‍ മോഹിക്കുന്ന മകന്‍ ഇവര്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് സിനിമാക്കാരന്‍ പറയുന്നത്. സിനിമാമോഹങ്ങളുമായി കൊച്ചിയിലെത്തുന്ന ചെറുപ്പക്കാരന്‍ പ്രണയത്തിലാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുന്നു. ഇങ്ങനെ ഒരു കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങളെ തമാശയുടെ മേമ്പൊടിയോടെ പ്രേക്ഷകരിലെത്തിക്കാന്‍ ഒരുങ്ങുകയാണ് സിനിമാക്കാരന്‍.

സിനിമാഭ്രാന്ത് തലയ്ക്ക് പിടിച്ച ആല്‍ബിയെന്ന ചെറുപ്പക്കാരനായി വിനീത് ശ്രീനിവാസനും ആല്‍ബിയുടെ പ്രണയിനി സേറയായി രജിഷ വിജയനും. കടും പിടുത്തക്കാരനായ പിതാവായി രണ്‍ജി പണിക്കരുംവേഷമിടുന്നു. സുരാജ് വെഞ്ഞാറമൂട്, വിജയ്ബാബു, അനുശ്രീ, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ