പിണറായിയുടെ തലവെട്ടിയാല്‍ ഒരുകോടി -ആര്‍എസ്എസ് നേതാവ്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കാമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജജയ്നിയിലെ ആര്‍എസ്എസ് പ്രമുഖ് ഡോ. ചന്ദ്രാവത്താണ് മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ടത്.

ഉജ്ജയനില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതിന്റെ പ്രതികാരമായി പിണറായി വിജയനെ വധിക്കണമെന്നാണ് ആഹ്വാനം. പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് സ്വത്ത് വകകള്‍ വിറ്റും പാരിതോഷികം നല്‍കുമെന്ന് ചന്ദ്രാവത്ത് പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ മംഗളൂരുവില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ നടന്ന റാലിയിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തിരുന്നു.

തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സംഘടനകള്‍ക്കെതിരെ അദ്ദേഹം മംഗളൂരുവില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവിന്റെ വധഭീഷണി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ