ഞാന്‍ മരിച്ചിട്ടില്ല; എന്റെ ഫോട്ടോവെച്ച് പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ല; തന്റെ വ്യാജ മരണവാര്‍ത്തയെക്കുറിച്ച് പ്രചരിച്ച് സാജന്‍ പള്ളുരുത്തി

താന്‍ മരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടനും മിമിക്രി താരവുമായ സാജന്‍ പള്ളുരുത്തി. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് തന്റെ മരണവാര്‍ത്തയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി സാജന്‍ രംഗത്തെത്തിയത്.

പ്രിയസുഹൃത്തുക്കളെ എന്റെ ചിത്രവും ചേര്‍ത്ത് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര്‍ സത്യാവസ്ഥ അറിയാനായി താനുമായി ബന്ധപ്പെടുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ ചിത്രം ചേര്‍ത്തു വച്ചുള്ള വാര്‍ത്ത വിശ്വസിക്കരുതെന്നും സാജന്‍ പള്ളുരുത്തി വീഡിയോയില്‍ പറയുന്നു. താനിപ്പോള്‍ ഒരു സിനിമാ ലൊക്കേഷനിലാണെന്നും സാജന്‍ വ്യക്തമാക്കുന്നുണ്ട്.

മിമിക്രി താരം കലാഭവന്‍ സാജന്‍ മരിച്ചുവെന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് സാജന്‍ പള്ളുരുത്തിയുടെ ചിത്രവും ചേര്‍ത്ത് വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ആദരാഞ്ജലികളും ഓര്‍മ്മക്കുറിപ്പുകളും സാജന്‍ പള്ളുരുത്തിയുടെ പേരില്‍ വ്യാപകമായി. അതോടെയാണ് സഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി സാജന്‍ പള്ളുരുത്തി തന്നെ നേരിട്ട് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ എത്തിയത്. ഇപ്പോൾ കോലഞ്ചേരിയിൽ
‘മോഹൽലാൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സാജൻ.

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ഈണ് ഇന്ന് രാവിലെ അന്തരിച്ചത്.കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ