ഇനി സല്‍മാനും സംഗീതവഴിയിലൂടെ

ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്‍മാന് നടന്‍, നിര്‍മ്മാതാവ് എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ഇനി ഒന്നു കൂടി. മറ്റൊന്നുമല്ല സംഗീത പ്രേമിയായ സല്‍മാന്‍ സ്വന്തമായി ഒരു മ്യൂസിക്ക് ലേബല്‍ ആരംഭിക്കുന്നുവെന്നാണ് ബോളിവുഡില്‍ നിന്നു കേള്‍ക്കുന്ന പുതിയ വാര്‍ത്ത.

ഉടന്‍ പുതിയ മ്യൂസിക് ലേബല്‍ ആരംഭിക്കുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഇതിന്റെ നേതൃത്വത്തിലാകും സല്‍മാന്റെ പുതിയ ചിത്രം ട്യൂബിലൈറ്റ് നിര്‍മ്മിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ഒരുപക്ഷേ സ്വന്തം സംഗീത സംരംഭത്തിലൂടെ ഇനി സല്‍മാന്‍ പാട്ടുപാടുന്നത് കേള്‍ക്കാനും ആരാധകര്‍ക്ക് അവസരമുണ്ടായേക്കുമെന്നും ബിവുഡില്‍ പാപ്പരാസികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ഏതായാലും ഹിറ്റ് സിനിമികളുടെ കൂട്ടുകാരനായ സല്‍മാന്‍ഖാന്റെ പുതിയ സംരംഭം വിജയമാകട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ