സമന്ത – നാഗചൈതന്യ വിവാഹത്തീയതി നീട്ടി

തെന്നിന്ത്യന്‍ സുന്ദരി സമന്ത രുധ്പ്രഭുവും തെലുങ്കു താരം നാഗചൈതന്യയും തമ്മിലുള്ള വിവാഹ ത്തീയതി നീട്ടുന്നു. ജനുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഉടന്‍തന്നെ സമന്ത രണ്ട് ചിത്രങ്ങളുടെ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. പഴയ നടി സാവിത്രിയുടെ ജീവിതകഥ ചിത്രവും മറ്റൊന്ന് വിജയ്യുടെ നായികയായും. വിവാഹം ബാംകോംഗ് അല്ലെങ്കില്‍ ബാലിദ്വീപുകളില്‍ വെച്ചായിരിക്കുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.

നാഗാര്‍ജുന ലക്ഷ്മി രാമനായിഡു ദമ്പതികള്‍ക്ക് 1986 ലാണ് നാഗചൈതന്യ ജനിക്കുന്നത്. പിന്നീട് ലക്ഷ്മിയുമായുള്ള വിവാഹ ബന്ധം നാഗാര്‍ജുന അവസാനിപ്പിക്കുകയും നടി അമലയെ വിവാഹം ചെയ്യുകയുമായിരുന്നു. നാഗാര്‍ജുന അമല ദമ്പതികളുടെ മകനാണ് സിനിമാ താരം അഖില്‍ അക്കിനേനി.

യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ