സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു

സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം. തെറ്റായ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായും എസ്ബിഐ അറിയിച്ചു. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. ജൂൺ ഒന്നോടെ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു തീരുമാനം. മുഷിഞ്ഞ നോട്ടുകൾ മാറിയെടുക്കുന്നതടക്കം വിവിധ സേവനങ്ങൾക്ക് അടുത്ത മാസം മുതൽ പുതിയ നിരക്ക് ഏർപ്പെടുത്തുമെന്നും വാർത്തയുണ്ടായിരുന്നു.

നിലവിൽ മാസം 5 എടിഎം ഇടപാടുകൾ സൗജന്യമായിരുന്നു. ജൂൺ 1 മുതൽ എല്ലാം എടിഎ ഇടപാടുകൾക്കും 25 രൂപ വീതം നൽകണമെന്ന നിർദ്ദേശം വലിയ വിമർശനമാണ് വിളിച്ച് വരുത്തിയത്. ഇതോടെ സൗജന്യ എടിഎം സേവനങ്ങൾ പൂർണ്ണമായി നിർത്തലാവുമെന്ന വന്നതോടെ ബോയ്‌കോട്ട് എസ്ബിഐ എന്ന ഹാഷ് ടാഗുപോലും ട്രെൻഡായിരുന്നു. ഇത് കൂടാതെ മുഷിഞ്ഞ നോട്ടുകൾ മാറാനും പ്രത്യേക ഫീസ് ഈടാക്കാൻ ബാങ്ക് തീരുമാനിച്ചിരുന്നു. 20 നോട്ടുകൾക്ക് മുകളിൽ മാറിയെടുക്കാൻ ഓരോ നോട്ടിനും രണ്ട് രൂപാ വീതം ഈടാക്കാനായിരുന്നു തീരുമാനം. എടിഎം ഇടപാടുകൾക്കുള്ള നിരക്ക് പിൻവലിച്ചതിന്റെ കൂടെ മുഷിഞ്ഞ് നോട്ട് മാറാനുള്ള നിരക്കും പിൻവലിക്കുമോ എന്നത് വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ