ഷാരൂഖ്ഖാന്റെ പട്ടം പറത്തല്‍

ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗംഭീരമാക്കുന്ന ബോളിവുഡ് താരമാണ് ഷാരൂഖ്ഖാന്‍. സാധാരണ പിറന്നാള്‍ ദിനത്തിലും പെരുനാള്‍ ദിനത്തിലുമൊക്കെ വീടിന്റെ ടെറസില്‍ നിന്നു ആരാധകരെ നോക്കി കൈവീശി കാണിക്കുന്ന പതിവുണ്ട് കിംഗ്ഖാന്.

എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കാനല്ല മന്നത്ത് എന്ന വീടിന്റെ ടെറസിലേക്കെത്തുന്നത്. പട്ടം പറത്തലിനാണ് ഷാരൂഖ് മന്നത്തിന്റെ ടെറസിലേക്കെത്തുന്നത്. 14-ന് നടക്കുന്ന മകര സംക്രാന്തി ഫെസ്റ്റിവലിലാണ് ഷാരൂഖ് പട്ടം പറത്താനെത്തുന്നത്. ഇതിനായി വലിയ ഒരുക്കങ്ങളാണ് ഷാരൂഖ് ഒരുക്കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. പതാവിയ ഈദ് ആഘോഷിക്കുന്നത് മന്നത്തിന്റെ ടെറസിലാണ്. ഇത്തവണ കൈറ്റ് ഫെസ്റ്റ് ആഘോഷിക്കുകായണിവിടെ. കുടുംബത്തിനൊപ്പം ആദ്യമായാണ് കൈറ്റ് ഫെസ്റ്റ് ആഘോഷിക്കുന്നത്. പട്ടം പറത്തുന്നതിന് അനുയോജ്യമായ സ്ഥലമാണ് മന്നത്ത് എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ