ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച നടപടിയില്‍ വിശദീകരണം തേടി

ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപ പരാതി പിന്‍വലിച്ച വിവേക് വിശദീകരണം നല്‍കണം. വിദ്യാര്‍ത്ഥിയോട് എ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടി. അതേസമയം കേസ് പിന്‍വലിച്ചത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ലെന്ന് സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

പരാതി പിന്‍വലിച്ചത് സി.പി.ഐയുടെ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വിവേകിന്‍െറ വെളിപ്പെടുത്തല്‍. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്നാണ് വിവേകിന്‍െറ വാദം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചത്. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് പറഞ്ഞു. പരാതി പിന്‍വലിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. സമരം ചെയ്ത ഹോസ്റ്റല്‍ പെൺകുട്ടികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതും ഇക്കാര്യത്തില്‍ പ്രേരണയായെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ