പ്രതീക്ഷയോടെ സിമ്രാന്‍ തിരിച്ചുവരുന്നു

വിവാഹശേഷം തിരിച്ചെത്തിയ സിമ്രാന്‍ നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പഴയപ്രതാപത്തിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിരുന്നില്ല. ശിവകാര്‍ത്തികേയന്റെ ചിത്രത്തിലൂടെ സിമ്രാന്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുവരുന്നു. ഈ ചിത്രത്തില്‍ ശക്തമായ വേഷമാണ് സിമ്രാന് ലഭിച്ചിരിക്കുന്നതെന്നാണ് താരം പറയുന്നത്.

തനിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണിതെന്ന് സിമ്രാന്‍ പറഞ്ഞു. പൊന്‍ റാമാണ് ചിത്രത്തിന്റെ സംവിധായകന്‍. ശിവകാര്‍ത്തികേയന്റെ നായിക വേഷം അവതരിപ്പിക്കുന്നത് സമന്തയാണ്. സിമ്രാന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ