സ്റ്റെന്റ് വില നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്നു: നിര്‍മാതാക്കള്‍ പ്രതിവാര റിപ്പോര്‍ട്ട് നല്‍കണം

സ്റ്റെന്റ് പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം നടപടകള്‍ കര്‍ശനമാക്കുന്നു. സ്റ്റെന്റ് നിര്‍മാതാക്കളോട് പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രാലയം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു. നിര്‍മ്മാതാക്കള്‍ ആഴ്ച്ചയില്‍ ഉല്‍പാദിപ്പിക്കുന്നതും വിപണിയില്‍ എത്തിക്കുന്നതുമായ സ്റ്റെന്റുകളുടെ വിശദവിവരം നല്‍കാനാണ് നിര്‍ദേശം.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 62 സ്റ്റെന്റ് നിര്‍മാതാക്കള്‍ക്കാണ് കേന്ദ്ര മന്ത്രാലയം കത്ത് നല്‍കിയത്. ഉല്‍പാദനം, ഇറക്കുമതി, വിതരണം എന്നിവക്ക് തടസ്സം വരരുതെന്നും പുതുക്കിയ വില പ്രകാരം വിപണിയില്‍ സ്റ്റെന്റുകള്‍ ലഭ്യമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സ്റ്റെന്റ് വിലകുറച്ചതിനെ തുടര്‍ന്ന് ഇവ കിട്ടാതായെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് അടിയന്തര ഇടപെടല്‍. വിപണിയില്‍ ലഭ്യമായ സ്റ്റെന്റുകളുടെ എണ്ണം കുറച്ച് അനാവശ്യമായി വിലക്കയറ്റവും ക്ഷമാവും സൃഷ്ട്ടിക്കപ്പെടുന്നതായി ആരേപണം ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ