സുനിത ദേവദാസ് മംഗളം ടി.വിയുടെ പുതിയ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍

മംഗളം ചാനലിന് പുതിയ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍. സ്ത്രീപക്ഷ ചിന്തകള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയായ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് മംഗളം ടെലിവിഷന്‍ ചാനലില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു. പത്രം, മാധ്യമം, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സുനിതാ ദേവദാസ്.

മംഗളം ടെലിവിഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി ഇന്നാണ് സുനിതാ ദേവദാസ് ചുമതലയേറ്റത്. ‘മംഗളത്തെ നമ്മള്‍ വിമര്‍ശിച്ചത് ആ സ്ഥാപനം പൂട്ടിക്കാന്‍ അല്ലല്ലോ . വ്യക്തി വിരോധം കൊണ്ടുമല്ല . അവരുടെ ചില വാര്‍ത്തകളോടുള്ള വിയോജിപ്പ് ആണ് നാം പ്രകടിപ്പിച്ചത് . മംഗളം എന്ന സ്ഥാപനത്തിന് കേരളത്തില്‍ അതിന്റെതായ ഒരു സ്‌പേസ് ഉണ്ടെന്നും അത് നിലനില്‍ക്കേണ്ടത് തന്നെയാണെന്നും കരുതുന്നത് കൊണ്ട് കൂടിയാണ് ഈ തീരുമാനം’- സുനിത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ