ജീവകാരുണ്യ ദൗത്യവുമായ് 225 വിദേശികൾ ഓട്ടോറിക്ഷയിൽ കൊച്ചിയിൽ നിന്ന് രാജസ്ഥാനിലേക്ക്

കൊച്ചി: ജീവകാരുണ്യ ദൗത്യവുമായ് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ വിദേശികൾ ഓട്ടോറിക്ഷയിൽ ഫോർട്ടു കൊച്ചിയിൽ നിന്ന് രാജസ്ഥാനിലേക്ക് പ്രയാണം ആരംഭിച്ചു. 25-ഓളം രാജ്യങ്ങളിൽ നിന്നെത്തിയ 225 വിനോദ സഞ്ചാരികളാണ് 80 ഓട്ടോറിക്ഷകളിലായി കൊച്ചിയിൽ നിന്നു യാത്ര ആരംഭിച്ചത്. മുൻ കൗൺസിലറും ഹോം സ്റ്റേ അസോസിയേഷൻ പ്രസിഡണ്ടുമായ ആന്റണി കുരീ ത്തറ ഒട്ടോ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ജനുവരി 2ന് രാവിലെ 9 മണിക്കായിരു യാത്രയാരംഭിച്ചത്.

ലീഗ് ഓഫ് അഡ്വന്റ് ടൂറിസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 2600 കിലോമീറ്റർ ദൈർഘമുള്ള ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത് സഞ്ചാരികളിൽ ഒട്ടേറെ വനിതകളുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി കൊച്ചിയിലെത്തിയ സഞ്ചാരികൾ ഓട്ടോറിക്ഷ ഓടിക്കാനുള്ള പരിശീലനം പൂർത്തിയാക്കിയതിനു ശേഷമാണ് യാത്ര ആരംഭിച്ചത്.

യാത്രികർ മാറിമാറി ഓട്ടോ ഓടിക്കും. കൊച്ചിയിൽ രണ്ടാഴ്ച്ച നിണ്ടുനിന്ന കാർണിവൽ പരിപാടിക്കിടയിൽ വിദേശികളുടെ ഓട്ടോ ഡ്രൈവിങ്ങ് പരിശീലനം കൗതുക കാഴ്ച്ചയായിരുന്നു. 12 ദിവസം കൊണ്ട് സഞ്ചാരികൾ രാജസ്ഥാനിൽ എത്തിച്ചേരാനാണ് പദ്ധതിയിട്ടിരിക്കുന്നത്. യാത്ര പൂർത്തിയായാൽ ഒരോരുത്തർ സ്വന്തം രാജ്യങ്ങളിലേക്ക് പോകും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘടനയുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് യാത്രാ സജ്ജമാക്കിയത്.

15824116_587321364786765_2069776522_o

സംഘത്തിലുള്ള ചിത്രകാരൻമാരാണ് ഓട്ടോറിക്ഷകൾക്ക് വിവിധ വർണ്ണങ്ങൾ നൽകി മനോഹരമാക്കിയത് ഓട്ടോയുടെ മുൻഭാഗത്തും പിൻ വശത്തും ഇവർ വിവിധ നിറങ്ങൾ ഉപയോഗിച്ച് ചിത്രം വരച്ചിട്ടുണ്ട്. ലീഗ് ഓഫ് അസ്വസ്റ്റ് ടൂറിസ്റ്റ് എന്ന ഈ സംഘടനയുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹസീകരായ യാത്രക്കാരെ കണ്ടെത്തിയാണ് ” ഓട്ടോ റൺ” സംഘടിപ്പിച്ചത്.

പരിപാടിയിൽ നിന്നു ലഭിക്കുന്ന പണം നിർധനരെ സഹായിക്കാനാണ് ചെലവഴിക്കുന്നത് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് ഇവർ യാത്ര ആരംഭിച്ചത്. രാജസ്ഥാനിൽ എത്തിയതിനു ശേഷം ഓട്ടോറിക്ഷകൾ അവിടെ വിറ്റ് തുക സംഘടനയെ ഏൽപ്പിച്ചാവും ഒരോ യാത്രികരും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ