കുണ്ടറയിലെ  പെൺകുട്ടിയുടെ മരണം:പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന് ഡോക്‌ടറുടെ മൊഴി

പെൺകുട്ടി  തുടച്ചയായ പീഡനത്തിന് ഇരയെന്നും  മരണത്തിന് 3 ദിവസം മുൻപ് വരെ പീഡനത്തിന് ഇരയായെന്നും  ഡോക്ടറുടെ മൊഴി

കുണ്ടറയില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്ത് വയസുകാരി തുടർച്ചയായ പീഡനത്തിന് ഇര ആയിട്ടുണ്ടെന്ന്   മൃതദേഹംപോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയിൽ പറയുന്നു.പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡനത്തിനിരയായിരുന്നതായുമാണ്‌ ഡോക്ടറുടെ മൊഴി.  മൃതദേഹത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ മൊഴി നല്‍കി.കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായിരുന്നുവെന്നും ഡോക്ട്ടർ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടര്‍ കെ.വത്സലയാണ് പോലീസിന് ഇത്തരത്തിൽ മൊഴി നൽകിയത്

ജനുവരി 15-നാണ്‌ പെണ്‍കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അമ്മയും  ബന്ധുക്കളുമടക്കം ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ അമ്മയടക്കമുള്ളവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ പ്രശനത്തിലാക്കുന്നു.

അച്ഛനും അമ്മയും തമ്മിലുള്ള കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ജീവനൊടുക്കിയത് എന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. പക്ഷെ ഇത് വ്യാജമാണെന്ന സംശയം പോലീസിനുണ്ട്.

 

മരണം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ആര്‍ക്കെതിരെയും പോലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് ഉണര്‍ന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ