ആമിയാകാൻ വിദ്യാ ബാലന് മടി

പ്രശസ്ത എഴുതുകാരി കമല സുരയ്യയുടെ ജീവ ചരിത്രത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാൻ വിദ്യാ ബാലന് ഇപ്പോൾ വലിയ താത്പ്പര്യമില്ല. കഥാപാത്രമായി മാറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് നടിയുമായി ബന്ധപ്പെട്ടവ‌ർ നൽകുന്ന വിവരം. അഭിനയിക്കാൻ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്ന ബോളീവുഡ് താര റാണിയുടെ ഇപ്പോഴത്തെ മറുപടികൾ തൃപ്തികരമല്ലെന്നാണ് സംവിധായകൻ കമൽ പറയുന്നത്. വിദ്യാബാലൻ്റെ അസൗകര്യം കാരണം  പലവട്ടം ചിത്രത്തിൻ്റെ  ഷൂട്ടിങ്ങ് ഇപ്പോൾ തന്നെ പലവട്ടം  മാറ്റി വെക്കേണ്ടി വന്നു.

തിരുവന്തപുരത്ത് നടന്ന  അന്താരഷ്ട്ര  ചലച്ചിത്ര മേളയോട് അനുബന്ധിച്ചുണ്ടായ ദേശിയഗാന വിവാദത്തെ തുടർന്ന് ബി.ജേ.പി പ്രവർത്തകരുടെ പ്രതിഷേധത്തിന് കമലിന് ഇരയാകേണ്ടി വന്നിരുന്നു. ദേശിയഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തവരെ തീയേറ്ററിനുള്ളിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പോലിസ്നെ അനുവദിക്കില്ലെന്ന  ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ കമലിൻ്റെ  നിലപാട് ആയിരുന്നു പ്രതിഷേധത്തിന് വഴിവെച്ചത്.

കമലിനെ  ദേശദ്രോഹിയായി ചിത്രീകരിക്കാനുള്ള വ്യപകമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് കമലിൻ്റെ ചിത്രത്തിൽ അഭിനയിക്കരുതെന്നും പിൻമാറണമെന്നും വിദ്യാ ബാലന് ശിവസേന പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടായതായി പറയപ്പെടുന്നു.

ഷൂട്ടിങ്ങൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി തുടങ്ങാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സമയം നീട്ടി ചോദിച്ചുകൊണ്ടുള്ള വിദ്യാ ബാലൻ്റെ അറിയിപ്പ് എത്തിയതെന്ന് കമൽ പറയുന്നു. സിനിമ സമരം കാരണം ചിത്രീകരണം മാറ്റിവെച്ചെന്ന് പരക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നായിരുന്നു കമലിൻ്റെ പ്രതികരണം. കാരണം പ്രദർശനം ആയി ബന്ധപ്പെട്ട് മാത്രമെ പ്രതിസന്ധി നിലനിൽക്കുന്നുള്ളു. എതായാലും ഡിസംബ‌ർ 19 ന് ഷൂട്ടിങ്ങ് അരംഭിക്കേണ്ട ആമി അനന്തമായി വൈകിക്കൊണ്ടിരിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ