കോടിയേരിയെ ഡല്‍ഹിയില്‍ കാലുകുത്തിക്കില്ലെന്നു യുവമോര്‍ച്ച

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ചയുടെ ഭീഷണി. കണ്ണൂരില്‍ ബിജെപിക്കെതിരെ അക്രമം തുടര്‍ന്നാല്‍ കോടിയേരിക്കെതിരേ പ്രതിഷേധിക്കുമെന്നാണ് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് ഭീഷണി മുഴക്കുന്നത്. ബിജെപി ഡല്‍ഹി കേരള ഹൗസിനുമുന്നില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.

മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി സമാനമായ ഭീഷണി ഉയര്‍ത്തിയിരുന്നു. മംഗലാപുരത്ത് നടക്കുന്ന പരിപാടിയില്‍ പിണറായിയെ തടയുമെന്നായിരുന്നു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ ഭീഷണി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ