എന്ത് അപഖ്യാതി പറഞ്ഞാലും ഒരു ചുക്കുമില്ല:പ്രിയങ്കാ ചോപ്ര

മുംബയ്: പ്രിയങ്കാ ചോപ്ര ഹോളിവുഡില്‍ ചുവടുറപ്പിച്ച് തുടങ്ങിയത് പലര്‍ക്കും പിടിച്ചിട്ടില്ല. ബോളിവുഡിലെ പല നടിമാരും അസൂയകാരണം താരത്തെ കുറിച്ച് പലതും പടച്ചുവിടുന്നുണ്ട്. കഴുക്കോലു പോലത്തെ കാലകളും കൊക്കിന്റേത് പോലുള്ള നീണ്ട കഴുത്തുമുള്ള പ്രിയങ്ക ഹോളിവുഡില്‍ എങ്ങനെ രക്ഷപെടാനാണ്. അഭിനയിച്ച ഇംഗ്ലീഷ് സീരിയല്‍ കാണാന്‍ ആളില്ലാത്ത കൊണ്ട് നിര്‍ത്താന്‍ പോവുകയാണെന്ന് കേട്ടു. പ്രിയങ്കയുടെ ചൊട്ടിയ നിതംബവും മാറിടവും ആര് കാണാനാണ് എന്നിങ്ങനെയുള്ള കിംവദന്തികളാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒരു ചുക്കുമില്ലെന്ന് പ്രിയങ്ക പറയുന്നു. ജോലി ചെയ്താണ് ഇത്രയും വരെയെത്തിയത്. പ്രശസ്തരുടെ ജീവിതത്തില്‍ ഇതൊക്കെ സാധാരണമാണെന്നും താരം ചൂണ്ടിക്കാട്ടി.  ഇക്കഴിഞ്ഞ ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഒരു നടിക്ക് കിട്ടാവുന്ന വലിയ അംഗീകാരങ്ങളിലൊന്നാണത്. ബേവാച്ച് എന്ന ഹോളിവുഡ് സിനിമ മേയില്‍ റിലീസാകും. പ്രിയങ്ക നായികയായ ആദ്യ ഹോളിവുഡ് ചിത്രമാണിത്. റോക്കാണ് ചിത്രത്തിലെ നായകന്‍. ഇരുവരും ഓസ്‌കാറിനെത്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു.