മുതിർന്ന പൗരന്മാർക്കുള്ള രാജ്യത്തെ ആദ്യത്തെ പാൻ-ഇന്ത്യ ഹെൽപ്പ് ലൈൻ: എൽഡർ ലൈൻ (ടോൾ ഫ്രീ നമ്പർ- 14567)

ന്യൂഡൽഹി: സെപ്റ്റമ്പർ ,28 ,2021

2050 ആകുമ്പോഴേക്കും ഇന്ത്യയിൽ ഏകദേശം 20% വയോധികർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 300 ദശലക്ഷത്തിലധികം മുതിർന്ന പൗരന്മാർ

“എൽഡർലൈൻ ” എന്നരാജ്യത്തെ ആദ്യത്തെ പാൻ-ഇന്ത്യ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ-14567-‘ നമ്പറിലൂടെ പെൻഷൻ പ്രശ്നങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ, വൈകാരിക പിന്തുണ എന്നിവയെക്കുറിച്ച് സൗജന്യ വിവരവും മാർഗനിർദേശവും നൽകുന്നു, കൂടാതെ പീഡന ,ദുരുപയോഗ കേസുകളിൽ നേരിട്ട് ഇടപെടുകയും ഭവനരഹിതരായ പ്രായമായവരെ സംരക്ഷിക്കുകയും ചെയ്യുന്നു .

ഇത് എല്ലാ മുതിർന്ന പൗരന്മാർക്കും അല്ലെങ്കിൽ അവരുടെ അഭ്യുദയകാംക്ഷികൾക്കും രാജ്യത്തൊട്ടാകെ ഉപയോഗിക്കാവുന്ന ഒരൊറ്റ പ്ലാറ്റ്ഫോം നൽകുന്നു.കൂടാതെ അവരുടെ ആശങ്കകൾ പങ്കിടാനും പങ്കുവയ്ക്കാനും, ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭിക്കുകയും ചെയ്യുന്നു.

ടാറ്റ ട്രസ്റ്റും , എൻഎസ്ഇ ഫൗണ്ടേഷനും സാങ്കേതിക പങ്കാളികളായി, എൽഡർ ലൈൻ പ്രവർത്തനക്ഷമമാക്കുന്നതിൽ സാമൂഹിക നീതി ,ശാക്തീകരണ മന്ത്രാലയത്തെ സംയുക്തമായി പിന്തുണയ്ക്കുന്നു. ഇതുവരെ 17 സംസ്ഥാനങ്ങൾ എൽഡർ ലൈൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മാസത്തിനുള്ളിൽ മാത്രം, 2 ലക്ഷത്തിലധികം കോളുകൾ ലഭിച്ചിട്ടുണ്ട്, കൂടാതെ 30,000 മുതിർന്ന പൗരന്മാർക്ക് ഇതിനകം ഇതിൻ്റെസേവനം ലഭ്യമാക്കിയിട്ടുണ്ട്