31 C
Kochi
Tuesday, January 25, 2022
Business

Business

business and financial news and information from keralam and national

കോഴിക്കോട്: പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍,ഡീസല്‍ എന്നിവയില്‍ നിന്നാണ് സംസ്ഥാനത്തിന് കാര്യമായ നികുതി വരുമാനം കിട്ടുന്നത്. നിലവില്‍ വലിയ കടബാദ്ധ്യതയാണ് സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും വില വര്‍ദ്ധിക്കുന്ന പാചക വാതകം ജി.എസ്.ടിയുടെ...
തിരുവനന്തപുരം: വ്യവസായ വര്‍ഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിനെ (കീഡ്) സംരംഭകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും ഉത്തരവാദിത്ത വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു....
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിനെ അറസ്റ്റു ചെയ്തു. എറണാകുളം സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യൂ ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബര്‍ സ്‌റ്റേഷന് കൈമാറുകായിരുന്നു. തുടര്‍ന്ന് കേസെടുത്ത...
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഏകപക്ഷീയവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് കിഫ്ബി. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ശക്തമായ സാമ്പത്തിക സ്രോതസുള്ള സ്ഥാപനമാണ് കിഫ്ബി. ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ സംവിധാനമല്ലെന്നും കിഫ്ബി വ്യക്തമാക്കി. കിഫ്ബി കുറിപ്പ്: കിഫ്ബിയും ആന്യുറ്റി മാതൃകയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ ഒരു സംവിധാനമല്ല....
സ്‌കോട്‌ലാന്‍ഡ്: ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വര്‍ധന വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തണം എന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ആതിഥേയ...
ദുബായ്: നടന്‍ പ്രണവ് മോഹന്‍ലാലിന് യു.എ.ഇയുടെ ദീര്‍ഘകാല താമസവിസയായ ഗോള്‍ഡന്‍ വീസ ലഭിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ കാര്യ മേധാവി ബദ്രേയ്യ അല്‍ മസൌറി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ....
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര നിലപാട് അനുകൂലമാണെന്നും മന്ത്രി വി.അബ്ദുറഹ്‌മാന്‍. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കും. രണ്ടുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലം തന്നെയാണെന്നും മന്ത്രി വി....
ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കോറിറ്റ് ഇലക്ട്രിക് പറയുന്നു. കൗമാരക്കാര്‍ക്കും ഒപ്പം...
മുംബൈ: ഈ മാസം എട്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 203.9 കോടി ഡോളര്‍ വര്‍ധിച്ച് 63951.6 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക്. തൊട്ടു മുന്‍പത്തെ ആഴ്ച 116.9 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മുന്നേറ്റം. വിദേശനാണ്യ ആസ്തികളില്‍ (എഫ്‌സിഎ) ഉണ്ടായ വര്‍ധനയാണ് ഇതിനു കാരണം. 155 കോടി ഡോളറാണ്...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളായ വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി. ഇന്ന് രാത്രി ഒന്‍പതോടെയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ്...