25 C
Kochi
Sunday, July 14, 2024
Technology

Technology

Technology News

ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ചു

സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍...

നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തില്‍ ഇന്ത്യന്‍ വംശജന്‍ അനില്‍ മേനോനും

വാഷിംഗ്ടണ്‍: ആര്‍ട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങള്‍ക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു. ആര്‍ട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളുടെ തെരഞ്ഞെടുപ്പ്. ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവിയാത്രകളിലും ഈ സംഘത്തിലെ അംഗങ്ങള്‍ പങ്കാളികളാകും. ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. ഇന്ത്യന്‍...

വാട്സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട; പുതിയ ഫീച്ചര്‍ പുറത്തിറക്കി

വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. ഈ പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനില്‍ ആക്കാതെ തന്നെ രണ്ടാമത്തെ ഉപകരണത്തില്‍ നിന്നും സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നു. ഇതിന്  മുമ്പ് വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിന് മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ്...

വ്യവസായങ്ങള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ അനുമതി

തിരുവനന്തപുരം: കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടു വെയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ്...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ തത്സമയ സംവാദം ‘പീപ്പിൾസ് ഫോറം’

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മാധ്യമ കോൺഫറൻസിന്റെ ഭാഗമായി പൊതുജനങ്ങളെയും സംഘടനാ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ഒരേ വേദിയിൽ അണിനിരത്തികൊണ്ടു ‘പീപ്പിൾസ്  ഫോറം’ എന്ന ടോക്ക് ഷോ ഒരുക്കുന്നു.   ‘മീഡിയ | രാഷ്ട്രീയക്കാർ | ജനങ്ങൾ’ എന്നതാണ് വിഷയം.  കേരളത്തിൽ...

ലൈസന്‍സ് വേണ്ട, രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയര്‍ ഇ-ബൈക്കുമായി കോറിറ്റ് ഇലക്ട്രിക്

ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്...

‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ ! വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളായ വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി. ഇന്ന് രാത്രി ഒന്‍പതോടെയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ്...

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറികടന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറികടന്നു. അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. സെപ്റ്റംബറില്‍ 1,17,010 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സമാഹരിക്കാനായത്. ഓഗസ്റ്റില്‍ 1,12,020 രൂപയും ജൂലായില്‍ 1,16,393 കോടി രൂപയുമാണ് സമാഹരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ ശരാശരി ജിഎസ്ടി...

ദുബയ് ജൈടെക്‌സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 ഐടി കമ്പനികള്‍

കോഴിക്കോട്: അടുത്ത മാസം ദുബായില്‍ നടക്കുന്ന ആഗോള ടെക്‌നോളജി എക്‌സിബിഷനായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്, യുഎല്‍ സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവയിലേറെയും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് ഗള്‍ഫ് മേഖല....

ചൈനീസ് സാധനങ്ങൾ വിറ്റു പോകാതെ ഇന്ത്യൻ വിപണി

ഡൽഹി ; ചൈനക്ക് തിരിച്ചടിയായി ഇന്ത്യൻ ദീപവലി വിപണി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് ചെവികൊടുത്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഈ ഉത്സവ സീസണില്‍ ചൈന നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ല. ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ പ്രകാരം 71 ശതമാനം പേരാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചത്....