മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിൽ ആത്മഹത്യ ചെയ്തു

മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് പള്ളിയുടെ പാചകപുരയില്‍ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പള്ളിയിലെത്തിയ പാചക തൊഴിലാളിയാണ് പള്ളിക്ക് സമീപത്ത് തന്നെയുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വികാരിയെ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പള്ളിയില്‍ നിന്നു വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ വിശ്വാസികള്‍ വികാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തിട്ടുണ്ട്.