ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)
സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ടും നൃത്തവും എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ‘എതിരൻ കതിരവൻ’ എന്ന പേരിലുള്ള ബ്ലോഗെഴുത്തുകൾ കൂടാതെ സമകാലിക മലയാള പ്രസിദ്ധീകരണങ്ങളിൽ നിരവധി ശാസ്ത്ര സാഹിത്യ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ-അകവും പൊരുളും, ‘പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ’, സിനിമയുടെ സാമൂഹിക വെളിപാടുകൾ, ‘ബിഗ് ഫിഷ്, സ്മാൾ ഫിഷ്’, എതിരൻ ചിന്തകൾ, മലയാളസിനിമ-ആശയവും ആഖ്യാനവും, ‘മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം’ എന്നിവയാണ് മുഖ്യ കൃതികൾ.
അന്യം കൊണ്ടുള്ള സമർത്ഥനമാണ് വയലാർ കവിതകളിൽ നിറയെ. ഈ വിശേഷങ്ങൾക്കുള്ള സാമാന്യങ്ങൾ ഇതിഹാസങ്ങളിൽ നിന്നോ പുരാവൃത്തങ്ങളിൽ നിന്നോ ഉജ്ജീവനം പ്രാപിക്കുകയാണ്. പ്രകൃതിവിലാസങ്ങൾ, അവയുടെ വിന്യാസങ്ങൾ, കടംകഥകൾ, ചരിത്രം, ഇവയൊക്കെ വയലാറിനു ആശയസമർത്ഥനത്തിനുള്ള ഖനിജങ്ങളാണ്. കാലം നൂറ്റാണ്ടുകളായി പതിപ്പിച്ച സംസ്കൃതിയുടെ മുദ്രകൾ ഇതിഹാസങ്ങളിൽ നിന്നോ പ്രകൃതി പരിശീലനത്തിൽ നിന്നോ ചരിത്രത്തിൽ നിന്നോ ആത്യന്തികമായി സർഗ്ഗശക്തിയിൽ നിന്നോ വാക്കുകളോ ചൊല്ലുകളോ ആയിത്തീരുകയാണ് വയലാർ കവിതകളിൽ. ഇത് എങ്ങനെ സാധിക്കുന്നു? ഒരു എത്തിനോട്ടം.
മെയ് മാസ സാഹിത്യവേദിയിൽ രാജേഷ് ആർ വർമ്മ ഇടശ്ശേരിയുടെ പൂതപ്പാട്ടിനെക്കുറിച്ചു നടത്തിയ പ്രഭാഷണം വളരെയധികം ആസ്വാദ്യകരമായിരുന്നു.
എല്ലാ സാഹിത്യ സ്നേഹികളേയും ജൂൺ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
എതിരൻ കതിരവൻ ethiran@gmail.com
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955
എതിരൻ കതിരവൻ