പ്രായം 45 ഇരുപതിന്റെ ചെറുപ്പത്തിൽ മഞ്ജു വാര്യര്‍

അന്നും ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയത്തില്‍നിന്നും വിട്ടുനിന്ന മഞ്ജു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയപ്പോഴും ആ സ്‌നേഹം മലയാള സിനിമാ പ്രേക്ഷകര്‍ നല്‍കാന്‍ മറന്നില്ല. മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മഞ്ജു നിറഞ്ഞുനില്‍ക്കുന്നതിനു പിന്നിലും ആ സ്‌നേഹമാണ്.

പ്രായം 45 ആയെങ്കിലും ഇരുപതിന്രെ ചെറുപ്പത്തിലാണ് മഞ്ജു വാര്യര്‍. പുതിയ ലുക്കുകള്‍ പരീക്ഷിക്കാന്‍ നടി ഒട്ടും മടി കാട്ടാറില്ല. പൊതുവിടങ്ങളിലും ചടങ്ങുകള്‍ക്കും എത്തുമ്പോള്‍ മഞ്ജുവിന്റെ ഔട്ട്ഫിറ്റും ഹെയര്‍സ്‌റ്റൈലും ഒക്കെ പലപ്പോഴും ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്.

സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് സജിത് ആന്‍ഡ് സുജിത് ആണ് താരത്തിന്റെ പുതിയ ഹെയര്‍സ്‌റ്റൈലിനു പിന്നിലുള്ളത്. മഞ്ജുവിന് ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുന്ന വീഡിയോ സുജിത്ത് ആന്‍ഡ് സജിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഹെയര്‍സ്‌റ്റൈലില്‍ മഞ്ജു കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും അകവും പുറവും ഒരുപോലെ സൗന്ദര്യമുള്ള സ്ത്രീ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെയുള്ള ആരാധക കമന്റുകള്‍. വര്‍ഷം കഴിയുന്തോറും മഞ്ജു വാര്യര്‍ ചെറുപ്പമാവുകയാണോയെന്ന സംശയവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.