എന്ത് പ്രശ്നം വന്നാലും ആദ്യം ചോദിച്ചിരുന്നത് വേണുവിനോട്: ഇന്നസെന്റ്

കൂടെ ഒത്തിരി നടന്മാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സഹോദര തുല്യനായിരുന്ന വ്യക്തിയായിരുന്നു നെടുമുടി വേണുവെന്ന് ഇന്നസെന്റ്. നടന്‍ എന്നതിനേക്കാള്‍ ഒരുപാട് അനുഭവങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇന്നസെന്റ് പറഞ്ഞു.

‘എന്ത് പ്രശ്നം വന്നാലും ആദ്യം ചോദിച്ചിരുന്നത് നെടുമുടി വേണുവിനോടായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ചെയ്യുന്നത് ശരിയല്ലെങ്കില്‍, അത് വേണ്ട എന്ന് കൃത്യമായി ഉപദേശവും തനിക്ക് നല്‍കുമായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.