സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്കോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി.ആന്‍ഗ്രിസ്റ്റ്, ഗയ്‌ഡോ ഡബ്ല്യു. ഇബെന്‍സ് എന്നിവര്‍ക്കാണു പുരസ്‌കാരം.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് ഡേവിഡ് കാര്‍ഡിനു പുരസ്‌കാരം ലഭിച്ചത്.കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണു മറ്റു രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്.

ഇവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ചു പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്നങ്ങളും കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്തെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.