ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ മാർച്ച് 10,11,12 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7705, S Loop E FWY, Houston, TX 77012) നടത്തപെടുന്ന യോഗങ്ങളിൽ പ്രമുഖ കൺവെൻഷൻ പ്രസംഗകർ ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന മിഷൻ സെമിനാറിലും വൈകിട്ട് ആറരയ്ക്കും ഞായറാഴ്ച രാവിലെ 10 മണിക്കും നടത്തപെടുന്ന ശുശ്രൂഷകളിലും ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയണൽ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്സൺ വചന ശുശ്രൂഷ നിർവഹിക്കും
റെഫ്യൂജ് സിറ്റി മിഷൻ സ്ഥാപക ഡോ.ഏഞ്ചൽ സ്റ്റീഫൻ ലിയോ ശനിയാഴ്ച യോഗങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന യോഗത്തിലും വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
നേപ്പാളിൽ മിഷനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ.ഡാനി ജോസഫ് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മിഷൻ സെമിനാറിൽ ദൈവവചന പ്രഘോഷണം നടത്തും. .
കൂടുതൽ വിവരങ്ങൾക്ക്,
പാസ്‌റ്റർ മാത്യു കെ. ഫിലിപ്പ് – 281 736 6008
നിജിൻ തോമസ് (സെക്രട്ടറി) – 832 350 3912
ജോർജ് തോമസ് – 713 504 1511