മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവിലയത്തിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച 5 മണിക്ക് അവസാനിക്കും. മാര്‍ റാഫേൽ തട്ടിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള രണ്ട് ദിവസത്തെ ധ്യാനം ആണ് മാര്‍ റാഫേൽ തട്ടിൽ നയിക്കുന്നത്. മാര്‍ച്ച് 18 ശനിയാഴ്ച 9 am ന് , വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും നാല് മണിക്ക് സമാപനം..

മാര്‍ച്ച് 19 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക്  ധ്യാനശുശ്രൂഷകൾ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് നാല്മണിക്ക് വിശുദ്ധ കുർബ്ബാനയോടെ  ധ്യാനം സമാപിക്കും.അന്നേ ദിവസം വി.യൗസേപ്പിതാവിന്റെ തിരുനാളും യൗസേപ്പ് നാമധാരികളുടെ സംഗമവും നടത്തപ്പെടും.