കൊടിമരം (കവിത -ഇബ്രാഹിം മൂർക്കനാട്)

കൊടിമരം
…………………
മരംനട്ട് ഫലം കിട്ടാൻ
ക്ഷമയോടെ കാത്തിരിക്കാൻ
ഇന്ന്
പലർക്കുമാവില്ല.
അതിനാലാണവർ
ക്ഷിപ്രം ഫലം തരുന്ന
കൊടിമരം
നട്ടുകൊണ്ടിരിക്കുന്നത്.

കൂവാത്ത കോഴികൾ
………………………………………………

ഇപ്പോൾ പുലർച്ചക്ക്
കോഴികൾ കൂവാറില്ല.
കൂവാത്ത കോഴികളും
വിരിയാത്ത മുട്ടകളുമാണിവിടെ
നമ്മളെ പോലെ!

അറിവ്
…………………………………..

ഭൂപടം നോക്കിഞാൻ
ഭൂമിയെ അറിഞ്ഞു.
ഇനി മുഖപടമഴിക്കണം
നിന്നെ അറിയാൻ!

ഇബ്രാഹിം മൂർക്കനാട്