വണ്ടും ഞണ്ടും (കവിത-സലീമാബീഗം)

ണ്ട് പണ്ട് പണ്ട്
കണ്ടു രണ്ടു വണ്ട്
തൊണ്ട വറ്റുവോളം
മിണ്ടി രണ്ടു വണ്ടും

ചെണ്ട കൊട്ടിപ്പാടാൻ
ചെണ്ടക്കായി പോയി
വണ്ട് രണ്ടും കണ്ടു
ചെണ്ടയേറ്റി ഞണ്ട്

ചെണ്ട കണ്ട വണ്ട് രണ്ടും
ഞണ്ടിനോട് ചൊല്ലി
ചെണ്ട വേണം ഞണ്ടേ
ചെണ്ട കൊട്ടിപ്പാടാൻ

കപ്പലണ്ടി രണ്ടു വേണം
ചെണ്ട കൊണ്ടു പോവാൻ
രണ്ടു വണ്ടും മണ്ടി
ഞണ്ട് കണ്ടു ഞെട്ടി

വണ്ടിൻ മൂളൽ ഇന്നും
ചെണ്ട കൊട്ടിടാനോ
ഞെട്ടിടുന്നു ഞണ്ട്
ഏറ്റിടുന്നു ചെണ്ട