വ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സിസിഡി കൂട്ടായ്മ

ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സിസിഡി കുട്ടികൾക്കായി നടത്തപ്പെട്ട കൂട്ടായ്മ ഏരെ ഹൃദ്യവും വ്യത്യസ്തവുമായി നടത്തപ്പെട്ടു.കുട്ടികയുടെ മാതാപിതാക്കളുടെയും വിശ്വാസപരിശീലകരുടെയും നേതൃത്വത്തിൽ കൂട്ടായ്മ നടത്തപ്പെട്ടു.സോണി കൊടിഞ്ഞിയിൽന്റെ ഭവനത്തിൽ നടത്തപ്പെട്ട കൂട്ടായ്മയിൽ കുട്ടികൾക്കായി പുതുമയാർന്ന മത്സരങ്ങളും പൂൾ പാർട്ടിയും ബാർബിക്യൂ ക്രമീകരണങ്ങളും നടത്തപ്പെട്ടു. സിസിഡി പ്രിൻസിപ്പൽ ലീല പാറയ്ക്കൽ,ജീന കൊടിഞ്ഞിയിൽ എന്നിവർ പ്രത്യേകമായി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.മിഷൻ ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ പുതുമനിറഞ്ഞതും കുട്ടികൾക്ക് വ്യത്യസ്ഥരുമായ കൂട്ടായ്മ സംഘടിപ്പിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.