ആർച്ച ആശ
മരണത്തിനപ്പുറവും
അവസാനിക്കാത്ത
ബന്ധമെന്നുറപ്പിച്ച്
പറയുമ്പോൾ ശ്രദ്ധിക്കുക;
അടുപ്പമേതായിലും
അടുത്ത നിമിഷമെന്നത്
പരസ്പരം
അന്യമാവുന്നവരാണ് നാം.
ഒഴിവാക്കുകയെന്നത്
ചേർത്തുപിടിക്കുന്നതിലും
എളുപ്പമാണെന്ന്
കരുതുന്നവരുടേതാണ് ലോകം.
വരാനുള്ളവർ വന്നുകൊള്ളട്ടെ
പോകുന്നവരുടെയിഷ്ടമെന്തോ
നിൽക്കാനുള്ളവർ നിന്നോട്ടെ
ഒന്നോർക്കുന്നത് നല്ലതാണ്.
- Cover story
- NEWS
- INTERNATIONAL
- KERALAM
- LITERATURE
- SOCIAL MEDIA
- SPECIAL STORIES
- THE WIFI supplement
- USA & CANADA