ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപത്, പതിനാല് തീയതികളിൽ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ ഒൻപത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്നും തീയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി അറിയിച്ചു. വോട്ടെണ്ണൽ ഡിസംബർ 18ന് ആയിരിക്കുമെന്ന് ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിൽ കമ്മീഷൻ അറിയിച്ചിരുന്നു