ദുക്റാന തിരുനാളും പുന്നത്തുറ സംഗമവും ബെൻസൻവിൽ ഇടവകയിൽ

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാളും
പുന്നത്തുറ സംഗമവും നടത്തപ്പെടുന്നു. ജൂൺ 30 ഞായറാഴ്ച തിരുഹൃദയ ഇടവകയിലെയും സെന്റ് മേരീസ് ഇടവകയിലെയും പുന്നത്തുറ സെന്റ് തോമസ് പള്ളി മാതൃ ഇടവക ആയിട്ടുഉള എല്ലാവരുടെയും നേതൃത്വത്തിലാണ്തിരുനാൾ നടത്തപ്പെടുന്നത്. തിരുഹൃദയ വണക്കമാസ സമാപന ദിവസം കൂടിയായ അന്ന് 9.30 am ന് തിരുഹൃദയ ഗ്രോട്ടോയിൽ തിരുഹൃദയ ജപമാലയും തുടർന്ന് ആരാധനയും തീരുനാൾ കുർബാനയും അർപ്പിക്കപ്പെടും. പുന്നത്തുറ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാവർക്കും സ്റ്റേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് പുന്നത്തുറ നിവാസികളുടെ സംഗമവും ഹാളിൽ നടത്തപ്പെടും. ജസ്റ്റിൻ തെങ്ങനാട്ട്, ജോസ്മോൻ കടവിൽ എന്നിവർ സംഗമം കോർഡിനേറ്റേഴ്സ് ആയി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ PRO