നിരോധിച്ച പഴയനോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ജൂലൈ 20 വരെ സമയം നീട്ടി

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട പഴയനോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ബാങ്കുകള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം അനുവദിച്ചു. ജൂലൈ 20നകം ഇത്തരം നോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദ്ദേശം.

കൈവശമുള്ള 1000, 500 നോട്ടുകള്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാം. 2016 ഡിസംബര്‍ 30നുള്ളില്‍ സ്വീകരിച്ച നോട്ടുകള്‍ മാത്രമേ നിക്ഷേപിക്കാന്‍ അനുവദിക്കുകയുള്ളൂ. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയത്.