ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് സെപ്റ്റംബര്‍ 21 ാം തീയതി ശനിയാഴ്ച സെന്‍റ് ഇഗ്നേഷ്യസ് ചര്‍ച്ച് കരോള്‍ട്ടനില്‍ നടത്തിയ ഓണാഘോഷം വര്‍ണ്ണാര്‍ഭമായി. രാവിലെ പത്തു മണിക്ക് ജോവാനയുടെ പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സ് പ്രസിഡന്‍റ് ആന്‍സി തലച്ചെല്ലൂര്‍ അതിഥികള്‍ക്കും മാന്യ സദസിലെ എല്ലാംവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം അര്‍പ്പിച്ചു.
മുഖ്യ അതിഥി സണ്ണി വെയില്‍ മേയര്‍ സജി ജോര്‍ജ്, ഡബ്ല്യു. എം. സി. ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രി. ഗോപാലപിള്ള, ഡബ്ല്യു. എം. സി. അമേരിക്ക റീജിയണ്‍ പ്രസിഡന്‍റ് ശ്രി. ജോണ്‍സണ്‍ തലച്ചെല്ലൂര്‍ വൈസ് ചെയര്‍ പേര്‍സണ്‍ ശാന്ത പിള്ള, നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് ചെയര്‍മാന്‍ സുകു വര്‍ഗീസ്, പ്രസിഡന്‍റ് ആന്‍സി തലച്ചെല്ലൂര്‍, സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറര്‍ സിറില്‍ ചെറിയാന്‍ എന്നീവര്‍ ഭദ്ര ദീപം കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു.
ചീഫ് ഗസ്റ്റ് മേയര്‍ സജി ജോര്‍ജ് എല്ലാംവര്‍ക്കും ഓണ സന്ദേശം നല്‍കി. ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള ആശംസാ പ്രസംഗത്തില്‍ 2024 ആഗസ്റ്റ് 2,3,4 തീയതികളില്‍ തിരുവനന്തപുരത്തു വച്ചു നടന്ന ഗ്ലോബല്‍ കോണ്‍ഫ്രന്‍സില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട്ടില്‍ 14 വീട് നിര്‍മ്മിച്ച് കൊടുക്കുവാന്‍ എടുത്ത തീരുമാനങ്ങള്‍ അറിയിച്ചു. അമേരിക്കാ റീജിയണ്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. അതൊടൊപ്പം 2026 ല്‍ അമേരിക്കയില്‍ വച്ച് നടത്താന്‍ പോകുന്ന ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ കോണ്‍ഫ്രന്‍സിലേക്ക് എല്ലാ മെമ്പേഴ്സിനെ ക്ഷണിക്കുകയും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ശ്രുതി മധുരമായ ഗാനങ്ങള്‍, ഫ്യൂഷന്‍ ബോളിവുഡ് ഡാന്‍സ്, സെമിക്ലാസിക്കല്‍ ഡാന്‍സ്, ഫ്യൂഷന്‍ തിരുവാതിര, സംഘഗാനം, എന്നീ വിവിധ കലാപരിപാടികള്‍, അരങ്ങേറുകയുണ്ടായി. ശീതള്‍ സെബിന്‍ കൊറിയോ ഗ്രാഫ് ചെയ്ത നര്‍ത്തഗി സ്ക്കൂള്‍ ഓഫ് ഡാന്‍സിലെ വിവിധ പ്രായക്കാരായ കുട്ടികള്‍ അവതരിപ്പിച്ച ദ്യശ്യ സുന്ദരമായ മൂന്ന് ഗ്രൂപ്പ് ഡാന്‍സും പ്രത്യേകിച്ച് ചന്ദ്രമുഖി മൂവിയിലെ ڇ സ്വാഗതാജ്ഞലിڈ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. എല്ലാ പ്രോഗ്രാമും ഒന്നിനൊന്ന് മികവുറ്റതായിരുന്നു. അമ്പിളി ടോം ടീമും ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ചു. വൈശാഖ് നായര്‍ പാടിയ സെമി ക്ലാസിക്കല്‍ സോംങ്ങ്, എമ്മാ റോബിന്‍റേയും സ്മിതാഷാന്‍ മാത്യുവിന്‍റെയും ശ്രുതി മധുരമായ മലയാള ഗാനങ്ങള്‍ കാണികളുടെ കൈയ്യടി നേടി. സിനിമാ നടിയും സീരിയല്‍ ആര്‍ട്ടിസ്റ്റുമായ രാജലക്ഷമിയുടെ സെമി ക്ളാസിക്കല്‍ ന്യത്തം ഈ ഓണാഘോഷത്തിന് മാറ്റു കൂട്ടി. വേള്‍ഡ് മലയാളി കൗണ്‍സില്‍ മെമ്പേഴ്സ് അവതരിപ്പിച്ച ڇഅത്ത പ്പൂവേ ചിത്തിരപ്പൂവേڈ എന്ന ഓണപ്പാട്ട് സദസിന് ആസ്വാദ്യകരമായ ഒന്നായിരുന്നു. സോനാ ഇത്താക്കന്‍റെയും സരയുവിന്‍റേയും ബോളിവുഡ് ഡാന്‍സ് പ്രേക്ഷകര്‍ക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.
താലപ്പൊലിയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. അതിനോട് അനുബന്ധിച്ച് റാണി ബിജുവും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ തിരുവാതിര കാണികളെ ആനന്ദ പുളകിതരാക്കി. നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് വൈസ് പ്രസിഡന്‍റ് ജോസഫ് മാത്യു (സിജോ) വിന്‍റെ നന്ദി പ്രകാശനത്തിനു ശേഷം വിഭവ സമ്യദ്ധമായ ഓണ സദ്യ വിളമ്പി. അരുണ്‍ കുമാര്‍ മഹാബലിയുടെ വേഷമിട്ടു. സ്മിതാ ജോസഫ്, ആന്‍സി എന്നിവര്‍ ആയിരുന്നു ഈ പരിപാടിയുടെ എം.സി യുടെ ചുമതല വഹിച്ചത് 2024 ലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സിന്‍റെ ഓണാഘോഷത്തിന് തിരശ്ശീല വീണു.
വാര്‍ത്ത: ലാലി ജോസഫ്