തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമെന്ന് നടൻ ജയസൂര്യ.ആരോപണങ്ങളെ പൂർണമായും തള്ളുകയും ഒപ്പം താൻ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ തന്നെ തകർത്തുവെന്നും അത് തന്റെ കുടുംബാംഗങ്ങളെ അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ താരം യുഎസിലാണ് ഉള്ളത്.ജന്മദിന പോസ്റ്റിനോട് അനുബന്ധിച്ചാണ് താരം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകുന്നത്.2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം.2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള മറ്റൊരു പരാതി.
ഇന്ന് തന്റെ ജന്മദിനമാണെന്നും, ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളികളായവര്‍ക്ക് നന്ദി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ കുറിപ്പ് അവസാനിക്കുന്നത്. “സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും”താരം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.