ഒക്ലഹോമ: സ്വന്തം അമ്മയെ വിവാഹം കഴിച്ചതിന് 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് വിധിച്ചു. യുഎസ്സിലെ ഒക്ലഹോമയാണ് ഈ അപൂര്‍വ്വ വിവാഹത്തിനും ശിക്ഷാ വിധിക്കും സാക്ഷിയായത്. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നത് 10വര്‍ഷത്തെ നല്ല നടപ്പായി കോടതി ചുരുക്കിയിട്ടുണ്ട്.രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്ലഹോമില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
മകളെ വിവാഹം കഴിക്കും മുമ്പ് തന്റെ മകനേയും വിവാഹം കഴിച്ചിരുന്നു പട്രീഷ സ്പാന്‍ എന്ന ഈ 44കാരി. കഴിഞ്ഞ മാര്‍ച്ചിലാണ് 26കാരിയായ തന്റെ മകള്‍ മിസ്റ്റി സ്പാന്നിനെ വിവാഹം കഴിക്കുന്നത്. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെപ്തംബറില്‍ മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് അമ്മ പട്രീഷ്യ തെറ്റിദ്ധരിപ്പിച്ചെന്ന് മിസ്റ്റി ആരോപിക്കുന്നു.
മിസ്റ്റി സ്പാന്നിനെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട് പട്രീഷ്യയ്ക്ക്. മൂന്ന് കുട്ടികളുടെയും രക്ഷാകര്‍തൃ ചുമതല വളരെ നേരത്തെ തന്നെ പട്രീഷ്യയ്ക്ക നഷ്ടമായിരുന്നു. അന്ന് മുതല്‍ മുത്തശ്ശിയാണ് ഇവരെ ദത്തെടുത്ത് വളര്‍ത്തിയത്.
പിന്നീട് 2014ല്‍ മിസ്റ്റിയും പട്രീഷ്യയും പരസ്പരം കാണുകയും പുതിയ തലത്തിലേക്ക് ബന്ധം വളരുകയുമായിരുന്നു. മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരിനൊപ്പം തന്റെ പേരിന്റെ അംശം ഇല്ലാത്തതു കൊണ്ട് മകളെ താന്‍ വിവാഹം ചെയ്യുന്നത് നിയമ വിരുദ്ധമല്ലെന്നാണ് കരുതിയതെന്നാണ് പട്രീഷ്യ കോടതിയെ അറിയിച്ചത്.
2008ല്‍ പട്രീഷ്യ 18കാരനായ തന്റെ മകനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ അമ്മയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞ മകന് ഈ വിവാഹം റദ്ദാക്കുകയായിരുന്നു.