അഡ്വ. വർഗ്ഗീസ് മാമ്മന് ഫ്‌ളോറിഡയിൽ ഊഷ്മളമായ സ്വീകരണം

ഫ്ലോറിഡയിൽ എത്തിയ യുഡിഎഫ് പത്തനംതിട്ട ജില്ല പ്രസിഡൻറും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ വർഗ്ഗീസ് മാമ്മന് ഫ്ലോറിഡയിൽ OICC യുടേയും യുഡിഎഫിന്റെയും ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സ്വീകരണത്തിന് മുമ്പ് ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ അഡ്വ. വർഗ്ഗീസ് മാമ്മൻ പുഷ്പാർച്ചന നടത്തി. സ്വീകരണ സമ്മേള്ളനത്തിൽ ഫൊക്കാനോ മുൻ പ്രസിഡന്റും OICC ഫ്ലോറിഡ പ്രസിഡൻറുമായ ജോർജി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു .ഫോമ മുൻ പ്രസിഡൻ്റ് ജോൺ ടൈറ്റസ്,ഫൊക്കാനോ മുൻ ചെയർമാൻ ഡോ.മാമ്മൻ സി ജേക്കബ്,ഡോ.സാജൻ കുര്യൻ,OICC സെക്രട്ടറി ജോർജ് മാലിയിൽ,പ്രസ്സ് ക്ലബ് നോർത്ത് അമേരിക്കൻ പ്രസിഡന്റ് സുനിൽ തൈമറ്റം,പ്രവാസി കേരളാ കോൺഗ്രസ് ഫ്ലോറിഡ പ്രസിഡന്റ് ജോജി വഴുത്തല തുടങ്ങിയവർ പ്രസംഗിച്ചു. യുഡി എഫിന്റെ യും കേരളാ കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്ക് പ്രവാസി മലയാളികൾ നൽകുന്ന പിൻതുണയ്ക്ക് അഡ്വ വർഗ്ഗീസ് മാമ്മൻ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.