ലിബിയയിലെ അടിമ വ്യാപാരം ; ഐക്യ രാഷ്ട്രസഭ അടിയന്തിരമായി അന്വേക്ഷണത്തിന് ഉത്തരവിട്ടു

ലിബിയയിലെ അതി ക്രൂരമായ അടിമ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വാർത്തകളാണ് രണ്ടു ദിവസമായി അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിടുന്നത്.ഒരു പരിഷ്‌കൃത ലോകത്തിന് നേരേ നടന്ന ഈ ആക്രമണം ഇതുവരെ പുറംലോകമറിഞ്ഞില്ല എന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്…
എന്താണ് അടിമ വ്യാപാരം.മനുഷ്യനെ ജംഗമവസ്തുവായിക്കരുതി വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ് അടിമവ്യാപാരം.
ചരിത്രാതീതകാലം മുതൽ അടുത്തകാലംവരെ അടിമകളെ വാങ്ങുന്നതിനും വില്ക്കുന്നതിനുമുള്ള വ്യാപാരസമ്പ്രദായങ്ങളും വിപണികളും ഉണ്ടായിരുന്നു.അടിമവ്യാപാരത്തിന് രജിസ്റ്റർ ചെയ്ത കമ്പനികൾ, മനുഷ്യച്ചരക്ക് നിറച്ച കപ്പലുകൾ, അടിമച്ചന്തകൾ, ചങ്ങലകൊണ്ടുബന്ധിച്ച അടിമവേലക്കാർ, ആൾപിടിത്തക്കാർ-ഇതെല്ലാം അടുത്തകാലംവരെ വസ്തുതകളായിരുന്നുവെന്ന് വിശ്വസിക്കാൻ ഇന്ന് പ്രയാസം തോന്നാം.അടിമച്ചന്തകൾ വിജയനഗരത്തിലുമുണ്ടായിരുന്നു. കൊച്ചി തുറമുഖത്തും കോഴിക്കോട്ടും പൊന്നാനിയിലും കൊല്ലത്തും ചെന്നൈയിലും നാഗപട്ടണത്തും വിദേശക്കപ്പലുകൾ വന്ന് ഇന്ത്യയിൽനിന്ന് നിർഭാഗ്യവാൻമാരായ മനുഷ്യരെ വാങ്ങി അടിമക്കമ്പോളങ്ങളിൽ വിറ്റിരുന്നു.ലിബിയയിൽ ഇപ്പോഴും അത് നിലനിൽക്കുന്നു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുമ്ബോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ട് എന്നത് നഗ്നസത്യമാണ്.പൈശാചികവും ക്രൂരവുമായ നടപടികളാണ് ഇതിന്റെ പേരില്‍ അടിമകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ആരും ചോദിക്കാന്‍ വരില്ലെന്ന കാരണത്താല്‍ അവരെ പട്ടിണിക്കിട്ടും പച്ചയ്ക്ക് ചുട്ടു കൊല്ലുന്നത് പോലും സാധാരണമാണ്.മാനുഷിക പരിഗണന പോലും നല്‍കാത്ത കൊടുംനിന്ദ്യമായ ഇത്തരം പ്രവൃത്തികള്‍ പലപ്പോഴും വേണ്ടത്ര ലോക ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്.ലിബിയയില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാടത്തം നിറഞ്ഞ ഈ പ്രവൃത്തിയില്‍ ആശങ്ക പങ്കു വച്ചും ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സഹായമഭ്യര്‍ഥിച്ചും നടി എമി ജാക്സണ്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.


എന്താണ് ലോകം പ്രതികരിക്കാത്തത്. അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു.. ഇന്നും ഈ 2017 ലും.. എന്റെ നെഞ്ച് പൊട്ടുകയാണ് – ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ച തീരൂ.. എമി കുറിച്ചു.
ഫൂട്ടേജിനു ശേഷം, പാരിസിലും മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
ലിബിയയ്ക്കെതിരായ ഹാഷ്ടാഗ്, ലിബിയൻസ് അജയൻസ്ലാരി, എന്നിവ ഉയർത്തിപിടിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്….
ലിബിയൻ സർക്കാർ അടിമവ്യാപാരത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ, പ്രശ്നം പരിഹരിക്കാനൊരുങ്ങുകയാണെങ്കിൽ അന്താരാഷ്ട്ര സമൂഹം കൂടുതൽ പിന്തുണ നൽകണമെന്ന് സർക്കാർ പറഞ്ഞു.
“ഈ ഭീതിദമായ പ്രവർത്തനങ്ങളെ ഞാൻ വെറുക്കുന്നു, ഈ പ്രവർത്തനങ്ങളെക്കുറിച്ച് കാലാകാലങ്ങളിൽ അന്വേഷണത്തിനും കുറ്റവാളികളെ ശിക്ഷിക്കാനും ആവശ്യപ്പെടും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂത്രേഴ്സ് പ്രസ്താവനയിൽ പറയുന്നു:
ഐക്യ രാഷ്ട്രസഭ അടിയന്തിരമായി അന്വേക്ഷണത്തിന് ഉത്തരവിട്ടു.