കൊച്ചി:കായല്‍ കയ്യേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഖന്വില്ക്കറാണ് പിന്മാറിയത്. ശൈത്യകാല അവധിക്ക് ശേഷം ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും.
ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തോമസ് ചാണ്ടിയുടെ അഭിഭാഷകന് വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്റിസ് ആര്.കെ.അഗര്‍വാളിന്റെ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.