ലുധിയാന: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രോണ്‍ ഡെവലപ്പര്‍ എന്ന ബഹുമതി ഇനി പഞ്ചാബിലെ 13കാരനായ ആര്യമാന് വര്‍മയ്ക്ക് സ്വന്തം. എഴുപത് അടി ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള ക്വാഡ്കോപ്ടര്‍ നിര്‍മ്മിച്ചാണ് ആര്യമാന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയിരിക്കുന്നത്.
മകന് ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് മാതാപിതാക്കള്‍ അറിയിച്ചു.ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി ആര്യമാന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുവെന്ന് ആര്യമാന്റെ അമ്മ അറിയിച്ചു.