50 കോടി ക്ലബ്ബില്‍ ;തിയേറ്റര്‍ നിറച്ച് ഗുരുവായൂരമ്പല നടയില്‍

പൃഥ്വിരാജ്-ബേസില്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയില്‍ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം.

കേരളത്തില്‍ നിന്ന് 21.8 കോടി രൂപ നേടിയപ്പോള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് 4.2 കോടി രൂപ ചിത്രം നേടി. വിദേശ രാജ്യങ്ങളില്‍ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഗള്‍ഫില്‍ മാത്രം ചിത്രം 13.80 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.