മുഖംമിനുക്കി ഔഡി A4; വില 41.49 ലക്ഷം

ഔഡി A4 ലക്ഷ്വറി സെഡാന്റെ മുഖംമിനുക്കിയ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളാണ് A4നുള്ളത്.

പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ്, പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലൈറ്റ്, പിന്നില്‍ റിഫ്ളക്ടറോടുകൂടിയ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, പുതിയ ഡിസൈനിലുള്ള അലോയി വീല്‍ എന്നിവയാണ് പുറംമോടിയിലെ മാറ്റങ്ങള്‍. ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, പാര്‍ക്കിങ് സെന്‍സര്‍ റിവേഴ്സ് ക്യാമറ തുടങ്ങിയ സംവിധാനങ്ങളും
വാഹനത്തിലുണ്ട്.

നിലവിലെ 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ A4 സെഡാനും കരുത്തേകുന്നത്. 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പ്രീമിയം പ്ലസിന് 41.49 ലക്ഷം രൂപയും ടെക്നോളജിക്ക് 45.55 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില.