പാതയോരങ്ങളില്‍ ബാറുകള്‍ വേണ്ടെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

കോടതി വിധിയുടെ പേരില്‍ പാതയോരത്തെ ബാറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് ശരിയല്ലെന്ന് എം പി പികെ കുഞ്ഞാലിക്കുട്ടി. റോഡുകളുടെ പദവി മാറ്റി മദ്യം വ്യാപകമാക്കുകയാണ്. പാതയോരങ്ങളില്‍ ബാറുകള്‍ വേണ്ടെന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബാറുകള്‍ തുറക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.