ഡാളസ് കേരള അസോസിയേഷൻ സീനിയർ ഫോറം ഏപ്രിൽ 29 ശനിയാഴ്ച

പി പി ചെറിയാൻ

ഡാളസ് :ഡാളസ് കേരള അസോസിയേഷന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിക്കുന്നു ഗാർലാൻഡ് ബ്രോഡ്വേയിൽ ഉള്ള കേരള അസോസിയേഷൻ ഓഫീസിൽ ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ആണ് പരിപാടി ആരംഭിക്കുന്നത്

“കാൻസർ റീഹാബിലിറ്റേഷൻ ഇൻ ടെക്സാസ് ആൻഡ് കേരള” ,”സമാന്തര ചികിത്സാരീതികൾ കേരളത്തിൽ.നെല്ലുംപതിരും”തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഡോക്ടർ ഹൈമ രവീന്ദ്രനാഥ് ഡോക്ടർ എൻ വി പിള്ള എന്നിവർ ക്ലാസ്സെടുക്കും. പരിപാടിയിലും തുടർന്നുള്ള ഉച്ചഭക്ഷണത്തിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി അനശ്വർ മാംമ്പിള്ളി , ഷിജു എബ്രഹാം ഐ വർഗീസ്എന്നിവർ അഭ്യർത്ഥിച്ചു .