25 C
Kochi
Tuesday, December 10, 2024
Business

Business

business and financial news and information from keralam and national

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്  2023 ഓടെ ഇലക്ട്രിക് മസ്‍താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്.  വടക്കേ അമേരിക്കയിലും  യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ-ഇലക്‌ട്രിക് മസ്‍താങ് മാക്-ഇ എസ്‌യുവിയുടെ ഉൽപ്പാദനം 200,000 യൂണിറ്റായി വർദ്ധിപ്പിക്കുമെന്ന് ഫോർഡ് മോട്ടോർ കമ്പനി പ്രതീക്ഷിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി  വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട്...
ജി​ദ്ദ: ആ​ഗോ​ള ത​ല​ത്തി​ൽ ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം താ​ഴോ​ട്ട് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഗ​ൾ​ഫ് ക​റ​ൻ​സി​ക​ൾ​ക്ക് നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ മി​ക​ച്ച മൂ​ല്യം ല​ഭി​ച്ചു​തു​ട​ങ്ങി​യ​ത് പ്ര​വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി. വെ​ള്ളി​യാ​ഴ്ച ഒ​രു സൗ​ദി റി​യാ​ലി​ന് 19.70 മു​ത​ൽ 20.03 വ​രെ​യാ​ണ് സൗ​ദി​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലെ ക​റ​ൻ​സി നി​ര​ക്ക്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം താ​ഴോ​ട്ടു വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്....
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ് ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്. 94 രൂപ പ്ലാനിൽ 75 ദിവസത്തെ കാലാവധിയും 3 ജിബി ഡേറ്റയുമാണ് നൽകുന്നത്. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളിൽ കേവലം 28 ദിവസമാണ്...
കോഴിക്കോട്: പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍,ഡീസല്‍ എന്നിവയില്‍ നിന്നാണ് സംസ്ഥാനത്തിന് കാര്യമായ നികുതി വരുമാനം കിട്ടുന്നത്. നിലവില്‍ വലിയ കടബാദ്ധ്യതയാണ് സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും വില വര്‍ദ്ധിക്കുന്ന പാചക വാതകം ജി.എസ്.ടിയുടെ...
തിരുവനന്തപുരം: വ്യവസായ വര്‍ഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിനെ (കീഡ്) സംരംഭകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും ഉത്തരവാദിത്ത വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു....
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിനെ അറസ്റ്റു ചെയ്തു. എറണാകുളം സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യൂ ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബര്‍ സ്‌റ്റേഷന് കൈമാറുകായിരുന്നു. തുടര്‍ന്ന് കേസെടുത്ത...
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഏകപക്ഷീയവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് കിഫ്ബി. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ശക്തമായ സാമ്പത്തിക സ്രോതസുള്ള സ്ഥാപനമാണ് കിഫ്ബി. ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ സംവിധാനമല്ലെന്നും കിഫ്ബി വ്യക്തമാക്കി. കിഫ്ബി കുറിപ്പ്: കിഫ്ബിയും ആന്യുറ്റി മാതൃകയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ ഒരു സംവിധാനമല്ല....
സ്‌കോട്‌ലാന്‍ഡ്: ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വര്‍ധന വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തണം എന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ആതിഥേയ...
ദുബായ്: നടന്‍ പ്രണവ് മോഹന്‍ലാലിന് യു.എ.ഇയുടെ ദീര്‍ഘകാല താമസവിസയായ ഗോള്‍ഡന്‍ വീസ ലഭിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ കാര്യ മേധാവി ബദ്രേയ്യ അല്‍ മസൌറി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ....
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര നിലപാട് അനുകൂലമാണെന്നും മന്ത്രി വി.അബ്ദുറഹ്‌മാന്‍. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കും. രണ്ടുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലം തന്നെയാണെന്നും മന്ത്രി വി....