27 C
Kochi
Tuesday, November 12, 2019
Technology

Technology

Technology News

കവളപ്പാറയില്‍ നിന്നും ഇനി കണ്ടെത്താനുള്ളത് 13 പേരെ

മലപ്പുറം: ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍...

ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു; ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു

ബംഗളൂരു: രാജ്യത്തിന്റെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രയാന്‍...

മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച...

ചന്ദ്രയാന്‍-2 , അഞ്ചാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 1041 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്. നേരത്തെ രണ്ടും...

കർക്കടകവാവും ചന്ദ്രയാൻ രണ്ടും

മഹിഷാസുരൻ ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക! ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ പിതൃക്കളുടെ ലോകമാകുന്ന ഭുവർലോകവുമാണ്; അത് ചന്ദ്രനാണെന്നും മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള...

പോര്‍ഷ ഇലക്ട്രിക്ക് കാര്‍ ടെയ്കാന്‍ 2020ല്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷയുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. ആഗോള വിപണിയില്‍ സെപ്തംബറില്‍ പുറത്തിറക്കുന്ന വാഹനം 2020 മേയ് അവസാനത്തിന് മുമ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്ന് പോര്‍ഷ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി അറിയിച്ചു. ആധുനിക 800 – v...

ചന്ദ്രയാന്‍-2 ; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിനന്ദന പ്രവാഹവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ശ്രീഹാരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍-2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്നും ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടുന്നതും...

പുതിയ നാലു ഫീച്ചറുകളുമായി വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് പുതിയ 4 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.ഡാര്‍ക്ക് മോഡ്,ക്യൂക്ക് എഡിറ്റ് മീഡിയ,സ്ഥിരം ഫോര്‍വേഡുകാര്‍,ക്യൂആര്‍ കോഡ് എന്നിവയാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ നാല് ഫീച്ചറുകള്‍. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായിട്ടുള്ളതാണ് ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട്. വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് വാട്സ്...

ശബരിമലയെ മോശമായി ചിത്രീകരിച്ചു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: ശബരിമലയെയും അയ്യപ്പപ്രതിഷ്ടയെയും മോശമായി ചിത്രീകരിച്ചതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി. പാപ്പനംകോട് സ്വദേശി വി കെ നാരായണനെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്. 2018 സെപ്റ്റംബറില്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇയാള്‍ ചെയ്ത പോസ്റ്റിനെതിരെ ബിജെപി പാപ്പനംകോട് ബൂത്ത് പ്രസിഡന്റ് പ്രകാശ്...

ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത

ബെംഗളൂരു: സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴാഴ്ച ചേരും. സാങ്കേതിക തകരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ വരും. ഇതിനു ശേഷമേ തീയതിയില്‍ അന്തിമ തീരുമാനമുണ്ടാകു....
- Advertisement -