ഗവേഷണ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി ക്യാംപസില്‍ ഗവേഷണ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ജുള ദേവക് എന്ന 27കാരിയെയാണ് അപാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7.40 ഓടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

ജലവിഭവങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയിരുന്നത്. വിവാഹിതയാണ്.  ഭര്‍ത്താവ് റിതേഷ് വിര്‍ഹയും മഞ്ജുളയുടെ മാതാപിതാക്കളും ഭോപ്പാലിലാണ് താമസിക്കുന്നത്.